ഇന്ത്യയിൽ നിന്ന് 670-നഴ്സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി കുവൈറ്റിലെ മൂന്ന് സ്വകാര്യ കമ്പനികൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു
കുവൈറ്റ് സിറ്റി: സ്വകാര്യ കമ്പനികൾ മുഖേന ഇന്ത്യയിൽ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉപേക്ഷിച്ചതായി റിപ്പോർട്ട്. നവംബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി അധികൃതർ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും ഇത് റിക്രൂട്ട്മെന്റ് നടപടികൾ തൽക്കാലം നിർത്തിവെച്ചതിന്റെ സൂചനയാണെന്നുമാണു റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് 670-നഴ്സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി കുവൈറ്റിലെ മൂന്ന് സ്വകാര്യ കമ്പനികൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. നവംബർ ആദ്യവാരത്തിൽ ചെന്നൈയിൽ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്റർവ്യൂ നടത്തിയാകും റിക്രൂട്ട്മെന്റ് എന്നായിരുന്നു നേരത്തെ അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.