യുഎസ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് മലയാളികൾ യോഗ്യത നേടി. ജനപ്രതിനിധി സഭയിലേക്കു ന്യൂജഴ്സിയില്‍ നിന്നു പീറ്റര്‍ ജേക്കബ്ബും വാഷിങ്ടണില്‍നിന്നു പ്രമീള ജയപാലുമാണ് തെരെഞ്ഞെടുപ്പിലെ മലയാളികളായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ.
വാഷിങ്ടണ്‍: യുഎസ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് മലയാളികൾ യോഗ്യത നേടി. ജനപ്രതിനിധി സഭയിലേക്കു ന്യൂജഴ്സിയില്‍ നിന്നു പീറ്റര്‍ ജേക്കബ്ബും വാഷിങ്ടണില്‍നിന്നു പ്രമീള ജയപാലുമാണ് തെരെഞ്ഞെടുപ്പിലെ മലയാളികളായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ.
പീറ്റര്‍ ജേക്കബ് കോട്ടയം വാഴൂർ സ്വദേശിയാണ്. ആറാം വയസ്സിലാണു അദ്ദേഹം യുഎസിൽ എത്തുന്നത്. പാലക്കാട് സ്വദേശിയായ പ്രമീളയുടെ ജനനം ചെന്നൈയിലായിരുന്നു. ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം പതിനാറാം വയസ്സില്‍ യുഎസില്‍ എത്തി. നിലവിൽ വാഷിങ്ടണ്‍ സ്റ്റേറ്റിലെ സെനറ്റ് അംഗമാണ് 49 കാരിയായ പ്രമീള ജയപാല്‍. നവംബർ എട്ടിനു യുഎസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിനൊപ്പം പർലമെന്റിലേക്കുള്ള മറ്റു തെരെഞ്ഞെടൂപ്പുകളൂം നടക്കും.
അതിനിടെ ഫ്ളോറിഡ റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ നിന്നും സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ച ഇന്ത്യന്‍ വംശജ മേരി തോമസ് പരാജയപ്പെട്ടു. എതിരാളി നീല്‍ ഡണ്ണിനോട് 1700വോട്ടിനാണ് തോറ്റത്. നിലവിൽ ഫ്ളോറിഡയിലെ സര്‍ക്കാര്‍ അറ്റോര്‍ണിയാണ് മേരി. ചൊവ്വാഴ്ച നടന്ന പ്രൈമറിയില്‍ നീല്‍ ഡണ്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. നീലിനു 32,613 വോട്ടും ലതികയ്ക്കു 31,121 വോട്ടും ലഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.