Currency

യുഎസില്‍ ഇന്ത്യന്‍ പൗരന്‍ വെടിയേറ്റു മരിച്ചു

സ്വന്തം ലേഖകൻSunday, April 9, 2017 7:58 am

മുഖം മൂടി ധരിച്ച രണ്ടംഗ സംഘത്തിന്റെ വെടിയേറ്റ് പഞ്ചാബില്‍നിന്നുള്ള വിക്രം ജാര്‍യല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

വാഷിംഗ്ടൺ: യുഎസില്‍ ഇന്ത്യന്‍ പൗരന്‍ വെടിയേറ്റു മരിച്ചു. മുഖം മൂടി ധരിച്ച രണ്ടംഗ സംഘത്തിന്റെ വെടിയേറ്റ് പഞ്ചാബില്‍നിന്നുള്ള വിക്രം ജാര്‍യല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഷിങ്ടണില്‍ അദ്ദേഹം ജോലിചെയ്യുന്ന ഷോപ്പില്‍ കയറിയാണ് അക്രമികള്‍ വെടിവച്ചത്. സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടെന്ന് വിദേശമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 

ഇരുപത്തിയാറുകാരനായ വിക്രം ഒരു മാസം മുന്‍പാണ് അമേരിക്കയിലെത്തിയത്. കുടുംബ സുഹൃത്തിന്റെ ഗ്യാസ് സ്‌റ്റേഷനിലാണ് (പെട്രോള്‍ പമ്പ്) വിക്രം ജോലി ചെയ്തിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഏപ്രില്‍ ആറിനു പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x