കമ്പനി യൂണിഫോമില്‍ മൂന്ന് ബസുകളിലായാണ് തൊഴിലാളികള്‍ എത്തിയത്. നിരവധി മലയാളികളും പരാതികളുമായെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതേസമയം വിവിധ രാജ്യക്കാരായ 1500 ഓളം തൊഴിലാളികള്‍ ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുകയാണെന്നും ഇവര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് മാസമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയില്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ഖറാഫി നാഷണല്‍ കമ്പനിയിലെ ശുഐബ ക്യാമ്പില്‍ ഉള്ള 200 ഓളം ഇന്ത്യന്‍ തൊഴിലാളികളാണ് എംബസിയില്‍ പരാതിയുമായെത്തിയത്.
കമ്പനി യൂണിഫോമില്‍ മൂന്ന് ബസുകളിലായാണ് തൊഴിലാളികള്‍ എത്തിയത്. നിരവധി മലയാളികളും പരാതികളുമായെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതേസമയം വിവിധ രാജ്യക്കാരായ 1500 ഓളം തൊഴിലാളികള്‍ ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുകയാണെന്നും ഇവര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.
കമ്പനി അധികൃതരെ എംബസി വിളിപ്പിക്കുകയും തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മുടങ്ങിയ ശമ്പളം കുടിശിക ഉള്‍പ്പെടെ ഈ മാസം 22നും മാര്‍ച്ച് ഒന്നിനും നല്‍കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ജോലി രാജിവെച്ച് പോയവരുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് എംബസ്സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.