നെഞ്ചിൽ കുത്തേറ്റ ഇന്ത്യൻ വംശജനായ അമേരിക്കൻ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇക് വിന്ദർ പബ്ലൊവിന്(21) ആണ് ഒക്ടോബർ 16 നു ആക്രമികളിൽ നിന്നും സ്കൂ ഡ്രൈവർ കൊണ്ട് നെഞ്ചിൽ കുത്തേറ്റത്.
ഡാലസ്: നെഞ്ചിൽ കുത്തേറ്റ ഇന്ത്യൻ വംശജനായ അമേരിക്കൻ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇക് വിന്ദർ പബ്ലൊവിന്(21) ആണ് ആക്രമികളിൽ നിന്നും സ്കൂ ഡ്രൈവർ കൊണ്ട് നെഞ്ചിൽ കുത്തേറ്റത്. ഒക്ടോബർ 16 നായിരുന്നു സംഭവം. ആറു മിനിട്ടോളം ഓക്സിൻ ലഭിക്കാതെ കിടന്നതിനാൽ യുവാവിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായാണ് റിപ്പോർട്ട്.
റിച്ചാർഡ്സനിലുളള ഹുക്കാ ലോഞ്ചിൽ നിന്നും പാർക്കിങ് ലോട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് പബ്ലൊ പുറത്തേക്കിറങ്ങിയതായിരുന്നു. ഇതിനോടൊപ്പം പുറത്തിറങ്ങിയ പബ്ലൊയുടെ കൂട്ടുകാരിയെ മൂന്നു യുവാക്കൾ അക്രമിക്കുന്നതു കണ്ടു തടയാൻ എത്തിയതായിരുന്നു പബ്ലൊ. വാക്കുതർക്കത്തിനിടെ മൂവരിൽ ഒരാൾ കാറിൽ നിന്നും സ്ക്രൂ ഡ്രൈവർ കൊണ്ടുവന്ന് പബ്ലൊയുടെ ശരീരത്തിൽ കുത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.