Currency

യുഎസിലെ ഇന്ത്യക്കാർക്ക് ഗ്രീൻകാർഡ് ലഭിക്കാൻ 12 വർഷം കാത്തിരിക്കേണ്ടി വരുന്നു

സ്വന്തം ലേഖകൻMonday, July 17, 2017 10:57 am

യുഎസിൽ സ്ഥിരമായി താമസിച്ച് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ്.

ചിക്കാഗോ: അമേരിക്കയിൽ പെർമനെന്റ് റെസിഡൻസിയ്ക്ക് അഥവാ ഗ്രീൻകാർഡിന് അപേക്ഷിക്കുന്ന വിദഗ്ത തൊഴിലാളികളായ ഇന്ത്യക്കാർക്ക് 12 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ട്. യുഎസിൽ എല്ലാ വർഷവും ഗ്രീൻ കാർഡ് ലഭിക്കുന്നവരിൽ ഇന്ത്യക്കാരാണ് മുന്നിലെങ്കിൽപ്പോലും, 2005 മെയിൽ നൽകിയ ഗ്രീൻകാർഡിനുള്ള അപേക്ഷകളാണ് അധികൃതർ ഇപ്പോൾ പരിഗണിക്കുന്നത്. 

2015ലെ കണക്കുകൾ പ്രകാരം 36,318 ഇന്ത്യക്കാർക്കാണ് യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചത്. പുതിയതായി രാജ്യത്തെത്തിയ 27,798 ഇന്ത്യക്കാർ ഗ്രീൻ കാർഡിന് അപേക്ഷ നൽകാൻ അർഹരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2010-2014 കാലയളവിൽ അനുവദിച്ച ഗ്രീൻകാർഡുകളിൽ 36 ശതമാനവും എച്ച് വൺ ബി വിസക്കാർക്കാണ്. 

യുഎസിൽ സ്ഥിരമായി താമസിച്ച് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് സ്വന്തമാക്കിയവർ തുടർന്നുള്ള അഞ്ച് വർഷം രാജ്യത്ത് താമസിക്കുകയാണെങ്കിൽ അവർക്ക് യുഎസ് പൗരത്വത്തിനായി അപേക്ഷ നൽകാവുന്നതാണ്. യുഎസ് പൗരത്വമുള്ളയാളെ വിവാഹം കഴിച്ചാൽ ഈ ഇത് മൂന്ന് വർഷം മതിയാകും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x