Currency

വ്യാജ എഞ്ചിനീയറിംങ് സര്‍ട്ടിഫിക്കറ്റ്: ഇരുപത്തി മൂന്ന് ഇന്ത്യക്കാരെ നാടുകടത്തി

സ്വന്തം ലേഖകന്‍Sunday, December 18, 2016 12:07 pm

സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെ നിര്‍ദേശ പ്രകാരം പിഴ ചുമത്തിയാണ് നടപടി സ്വീകരിച്ചത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ആറ് മാസങ്ങളില്‍ നടന്ന പരിശോധനയില്‍ നൂറ്റി നാല്‍പത് വ്യാജ എഞ്ചിനീയറിംങ് സര്‍ട്ടിഫികറ്റുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഇരുപത്തി മൂന്നെണ്ണം ഇന്ത്യാക്കാരുടേതാണ്.

റിയാദ്: വ്യജ എഞ്ചിനീയറിംങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഇരുപത്തി മൂന്ന് ഇന്ത്യക്കാരെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സിന്റെ നിര്‍ദേശ പ്രകാരം പിഴ ചുമത്തിയാണ് നടപടി സ്വീകരിച്ചത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ആറ് മാസങ്ങളില്‍ നടന്ന പരിശോധനയില്‍ നൂറ്റി നാല്‍പത് വ്യാജ എഞ്ചിനീയറിംങ് സര്‍ട്ടിഫികറ്റുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഇരുപത്തി മൂന്നെണ്ണം ഇന്ത്യാക്കാരുടേതാണ്. ഭൂരിപക്ഷവും വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെതാണ്. വിദേശ തൊഴിലാളികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യവസായ മന്ത്രാലയം സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങിയതോടെ ഈ മേഖലയിലുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

വ്യാജ അറ്റസ്റ്റേഷന്‍ നടത്തിയതിന്റെ പേരിലും പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവൂം കേരളത്തിന് പുറത്ത് ഹൈദരാബാദ്, പൂനെ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ സഥാപനങ്ങളില്‍ പഠിച്ചവരാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി പിടിക്കപ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ഇതിനകം കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഏതു ജോലിക്കാണോ സൗദിയിലേക്ക് വരുന്നത്, അതിനുള്ള യോഗ്യതാ പരീക്ഷ നടപ്പിലാക്കണം എന്നും ശൂറാ കൗണ്‍സില്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “വ്യാജ എഞ്ചിനീയറിംങ് സര്‍ട്ടിഫിക്കറ്റ്: ഇരുപത്തി മൂന്ന് ഇന്ത്യക്കാരെ നാടുകടത്തി”

  1. Nathan says:

    Excellent goods from you, man. I’ve bear in mind your stuff previous
    to and you are just too magnificent. I really like what you’ve received here, really like what you are saying and the way in which you
    are saying it. You make it enjoyable and you still care for to stay it wise.
    I cant wait to learn far more from you. That is really a tremendous web site.

  2. Boyd says:

    Hello it’s me, I am also visiting this site on a regular basis, this website is in fact nice and the viewers are truly
    sharing pleasant thoughts.

Comments are closed.

Top
x