Currency

കുവൈറ്റിൽ നിന്നും കഴിഞ്ഞ നവംബറിൽ നാടുകടത്തപ്പെട്ടത് 861ഇന്ത്യക്കാർ

സ്വന്തം ലേഖകൻSunday, December 4, 2016 2:49 pm

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാര്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ കൈക്കൊള്ളൂന്ന നടപടിയുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ മാത്രം കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ടത്  861 ഇന്ത്യക്കാർ. ആകെ 2697 വിദേശികളെയാണ് ഇക്കാലയളവിൽ നാടുകടത്തിയത്. ഈ വർഷം നവംബര്‍ വരെ നാടുകടത്തിയ മൊത്തം വിദേശികളുടെ എണ്ണം 32,010 ആണ്.

ഈ വർഷം നവംബർ വരെ നാടുകടത്തപ്പെട്ടവരിൽ 8597 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. കുവൈറ്റില്‍ അടുത്തിടെയായി താമസനിയമം ലംഘിച്ചവരെ പിടികൂടാന്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.  ഇന്ത്യക്കാരാണ് രാജ്യത്തെ ഇഖാമ ലംഘകരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 27,000 ഇന്ത്യക്കാരാണ് കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസനിയമം ലംഘിച്ച്‌ കഴിയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x