Currency

മൊബൈല്‍ ആപ്പ് ഉപയോഗത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍; പ്രതിദിനം ചെലവിടുന്നത് രണ്ടര മണിക്കൂര്‍

സ്വന്തം ലേഖകന്‍Sunday, May 14, 2017 1:18 pm

യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ആപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ. ശരാശരി ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍വരെയാണ് ഈ രാജ്യങ്ങള്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഡേറ്റ അനലറ്റിക്കല്‍ കമ്പനിയായ ആപ്പ് ആനിയുടേതാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത്‌വിട്ടത്.

 

ന്യൂഡല്‍ഹി: രാജ്യത്ത് ആളുകള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന സമയ ദൈര്‍ഘ്യം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ആളുകള്‍ പ്രതിദിനം ശരാശരി രണ്ടര മണിക്കൂര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2017ലെ ആദ്യ മൂന്നു മാസത്തെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം 2016ല്‍ ഇത് പ്രതിദിനം രണ്ടു മണിക്കൂറായിരുന്നു.

യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ആപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ. ശരാശരി ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍വരെയാണ് ഈ രാജ്യങ്ങള്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഡേറ്റ അനലറ്റിക്കല്‍ കമ്പനിയായ ആപ്പ് ആനിയുടേതാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത്‌വിട്ടത്. രാജ്യാന്തര തലത്തില്‍ വ്യാപകമായി ആപ്പുകളുടെ ഉപയോഗം കൂടിയതായും റിപ്പോര്‍ട്ട് പറയുന്നു.

ആപ്പ് ഉപയോഗത്തില്‍ ഒരു ലക്ഷം കോടി മണിക്കൂറോളമാണ് വര്‍ധന. ഏകദേശം ഒമ്പത് ആപ്പുകളാണ് പ്രതിദിനം രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബ്രസീല്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളിലുള്ളവര്‍ പ്രതിദിനം 10 ആപ്പെങ്കിലും ഉപയോഗിക്കുന്നുണ്ട്. കണക്കുപ്രകാരം ഇന്ത്യക്കാര്‍ എണ്‍പതോളം ആപ്പുകളാണു സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്.

ഇതില്‍ 40 ആപ്പുകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളാണു രാജ്യത്ത് ഉപയോഗത്തില്‍ മുന്നില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x