Currency

ഇന്ത്യയില്‍ നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് ടീം കുവൈത്തില്‍; രണ്ടാഴ്ച പ്രതിരോധപ്രവര്‍ത്തങ്ങളില്‍ പങ്കുചേരും

സ്വന്തം ലേഖകന്‍Saturday, April 11, 2020 7:25 pm

കുവൈത്ത് സിറ്റി: ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദരും ഉള്‍പ്പെടെ പതിനഞ്ചുപേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം കുവൈത്തിലെത്തി. രണ്ടാഴ്ച കുവൈത്തില്‍ തങ്ങുന്ന സംഘം കോവിഡ് പ്രതിരോധപ്രവര്‍ത്തങ്ങളില്‍ പങ്കുചേരും. വ്യാമസേനയുടെ പ്രത്യേക വിമാനത്തില്‍ ശനിയാഴ്ചയാണ് റാപിഡ് റെസ്‌പോണ്‍സ് ടീം കുവൈത്തിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അസ്സ്വബാഹുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ കോവിഡ് പ്രതിരോധ നടപടികളില്‍ സഹകരണം ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റാപിഡ് റെസ്‌പോണ്‍സ് സംഘം കുവൈത്തില്‍ എത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറച്ച സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x