Currency

ഇന്‍ഡിഗോയില്‍ 999 രൂപയ്ക്ക് വിമാന ടിക്കറ്റ്; ഓഫര്‍ 23 വരെ

സ്വന്തം ലേഖകന്‍Friday, February 21, 2020 10:35 am

ന്യൂഡല്‍ഹി: ആഭ്യന്തര റൂട്ടുകളില്‍ 999 രൂപ മുതലുള്ള ടിക്കറ്റുകളുമായി ഇന്‍ഡിഗോ വീണ്ടും രംഗത്ത്. ഈ ഓഫര്‍ നിരക്കില്‍ ഫെബ്രുവരി 23 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 1 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. ഡല്‍ഹി -അഹമ്മദാബാദില്‍ റൂട്ടില്‍ 1699 രൂപ, ഡല്‍ഹി-അമൃത്സര്‍ 1699 രൂപ, ഡല്‍ഹി-ബംഗളൂരു 2799 രൂപ, ഡല്‍ഹി-ഭുവനേശ്വര്‍ 2999 രൂപ, ഡല്‍ഹി-ഗോവ, 2049 രൂപ ഡല്‍ഹി-ഹൈദരാബാദ് 2699 രൂപ, ഡല്‍ഹി-കൊല്‍ക്കത്ത 2,599 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

മാര്‍ച്ച് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രാ കാലാവധിയില്‍ എയര്‍ലൈന്‍ നാല് ദിവസത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് ടിക്കറ്റുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളില്‍ മൊത്തം 2.5 ലക്ഷം സീറ്റുകള്‍ ലഭ്യമാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. 2020 ഫെബ്രുവരി 18 മുതല്‍ 2020 ഫെബ്രുവരി 21 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 3499 രൂപ നിരക്ക് മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നേരത്തെ ഇന്‍ഡിഗോ ഫെബ്രുവരി 11 മുതല്‍ നാല് ദിവസത്തെ പ്രത്യേക വാലന്റൈന്‍ ഡേ സെയില്‍ പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x