ഇടവേളയ്ക്ക് ശേഷം കുവൈത്തില്‍ വീണ്ടും അനധികൃതതാമസക്കാര്ക്കായി അധികൃതരുടെ സുരക്ഷാ പരിശോധന. ഇരുന്നൂറിലധികം നിയമലംഘകര്‍ പരിശോധനയില്‍ പിടിയിലായി. താമസരേഖയില്ലാത്തവരാണ് പിടിയിലായവരില്‍ ഭൂരിപക്ഷവും.
കുവൈത്ത്സിറ്റി: ഇടവേളയ്ക്ക് ശേഷം കുവൈത്തില്‍ വീണ്ടും അനധികൃതതാമസക്കാര്ക്കായി അധികൃതരുടെ സുരക്ഷാ പരിശോധന. ആറുമാസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തരമന്ത്രാലയം അനധികൃതതാമസക്കാര്ക്കായി പരിശോധന നടത്തുന്നത്. ഇരുന്നൂറിലധികം നിയമലംഘകര്‍ പരിശോധനയില്‍ പിടിയിലായി. താമസരേഖയില്ലാത്തവരാണ് പിടിയിലായവരില്‍ ഭൂരിപക്ഷവും.
മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമായ ജിലീബ് ശുയൂഖ് പ്രദേശത്താണ് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ സുരക്ഷ പരിശോധന നടത്തിയത്. നിയമലംഘകരായ ഇരുന്നൂറ്റിയെഴുപത്തിയേഴ് പേര് പരിശോധനയില്‍ പിടിയിലായി. ഇതില്‍ 185 പേര് മതിയായ താമസരേഖ ഇല്ലതാത്തതിന്റെ പേരിലാണ് പിടിയിലായത്. ഒളിച്ചോട്ട കേസില്‍ പ്രതികളായ പന്ത്രണ്ട് പേരും സിവില്‍കേസ് പിടികിട്ടാപുള്ളികളായ 49 പേരും പിടിയിലായിട്ടുണ്ട്.
വീസ കാലാവധി കഴിഞ്ഞ 49 പേരും പിടിയിലായവരില്‍ ഉള്‍പ്പെടും. മദ്യം ഉപയോഗിച്ച കേസില്‍പ്പെട്ട ഒന്‍പത് പേരെയും ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടികൂടി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദ്, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടിമാരായ ജമാല്‍ അല്‍ സായ, ഇബ്രാബിം ദറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും അനധികൃത താമസക്കാര്‍ക്കായി ശക്തമായ പരിശോധന നടക്കും എന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.