പിഴയൊടുക്കി വിസാ നിയമ ലംഘകർക്ക് ഇളവുകൾ ലഭ്യമാക്കുന്നത് അടക്കമുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ വിസിറ്റിംഗ് വിസ പുതുക്കുന്നത് സംബന്ധിച്ച കാര്യത്തിൽ കുവൈറ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തരകാര്യ മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ-ജറ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
പിഴയൊടുക്കി വിസാ നിയമ ലംഘകർക്ക് ഇളവുകൾ ലഭ്യമാക്കുന്നത് അടക്കമുള്ള നിർദേശങ്ങളാണ് വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പുകൾക്ക് നൽകിയ നിർദേശം.
ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാവർത്തികമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.