'സ്കൂളുകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശ രഹിത വായ്പകൾ ലഭ്യമാക്കണം'
മനാമ : ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ ലഭ്യമാക്കണമെന്ന നിർദ്ദേശം ബഹ്റൈൻ പാർലമെന്റിൽ. മനുഷ്യാവകാശ കമ്മീഷൻ മേധാവി മുഹമ്മദ് അൽ മാരിഫിയാണ് സ്കൂളുകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശ രഹിത വായ്പകൾ ലഭ്യമാക്കണന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
യുവാക്കൾക്ക് സാമ്പത്തിക തടസങ്ങളൊന്നുമില്ലാതെ ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ നിർദേശം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസം പൗരന്മാരുടെ അവകാശമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അൽ മാരീഫി പറഞ്ഞു. ചൊവ്വാഴ്ചയാണ് അൽ മാരീഫി നിർദ്ദേശം സമർപ്പിച്ചത്.
പരിശോധനക്കായി കൗൺസിൽ നിർദ്ദേശം ബന്ധപ്പെട്ട കമ്മിറ്റികൾക്ക് കൈമാറും. എട്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.