
കുവൈറ്റ് സിറ്റി: ഭാര്യക്കും കുട്ടികൾക്കും ഒഴികെയുള്ളവർക്കു കുടുംബവിസ അനുവദിക്കുന്നത് കുവൈറ്റ് നിർത്തലാക്കി. പുതിയ തീരുമാനപ്രകാരം വിദേശികൾക്ക് മാതാപിതാക്കൾ, സഹോദരീ- സഹോദരന്മാർ തുടങ്ങിയ അടുത്ത ബന്ധുക്കളെ 22ാം നമ്പർ കുടുംബ വിസയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നു ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻഷ്യൻ-പാസ്പോർട്ട്കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹ് അറിയിച്ചു.
നിലവിൽ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബ വിസയിലെത്തി കുവൈറ്റിൽ കഴിയുന്ന 11,500 പേർ ഈ നിയമത്തിന്റെ പരിധിയിൽവരും. ഇവരുടെ കുടുംബവിസ പുതുക്കി നൽകില്ല. ഇവരിൽ കുടുംബ വിസയുടെ കാലാവധി തീരാറായവർ റസിഡൻഷ്യൽ ഡിപ്പാർട്ടുമെന്റ് മേധാവിയുടെ ഓഫിസുമായി ബന്ധപ്പെടണം. ഇവർക്കു നാട്ടിലേക്ക് മടങ്ങാനാവശ്യമായ നടപടികൾക്കായി മൂന്ന് മാസത്തെ താൽക്കാലിക ഇഖാമ അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.