ഇന്റർനെറ്റ് കോളുകൾക്കും വീഡിയോ കോളുകൾക്കും നിരോധനം ഏർപ്പെടുത്താൻ സൗദി ടെലികോം അഥോറിറ്റി ആലോചിക്കുന്നു. മൊബൈൽ സേവന കമ്പനികളുടെ പശ്ചാത്തലത്തിലാണ് നടപടി.
റിയാദ്: ഇന്റർനെറ്റ് കോളുകൾക്കും വീഡിയോ കോളുകൾക്കും നിരോധനം ഏർപ്പെടുത്താൻ സൗദി ടെലികോം അഥോറിറ്റി ആലോചിക്കുന്നു. മൊബൈൽ സേവന കമ്പനികളുടെ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ വാട്സാപ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. ഇതോടൊപ്പം ഐഎംഒ പോലെയുള്ള ഇന്റര്‍നെറ്റ് വഴിയുള്ള മറ്റ് സൗജന്യ ടെലിഫോണ്‍, വീഡിയോകോളുകള്‍ക്കുള്ള സൗകര്യങ്ങളും റദ്ദാക്കാനാണ് ആലോചിക്കുന്നത്.
അതേസമയം ഈ നീക്കത്തോട് പൊതുജനങ്ങൾക്ക് കടുത്ത വിയോജിപ്പ് ആണുള്ളത്. ഇത്തരം സേവനങ്ങള്‍ സൗജന്യമല്ലെന്നും ഇന്റര്‍നെറ്റ് വഴിയാണെന്നും ഇന്റര്‍നെറ്റിന് ഫീസ് നല്‍കുന്നുണ്ടെന്നും നിരോധനത്തെ എതിർക്കുന്നവർ വാദിക്കുന്നു. സൗജന്യ സേവനങ്ങള്‍ സൗദിയില്‍ അനുവദിക്കുന്നത് നിയമത്തിന് എതിരാണെന്നാണ് സൗദി ടെലികോം അതോറിറ്റി അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.