Currency

കുവൈറ്റിലെ ഇന്റർനെറ്റ് സേവനങ്ങൾ ഈ ആഴ്ച തടസ്സപ്പെട്ടേക്കും

സ്വന്തം ലേഖകൻWednesday, November 2, 2016 3:09 pm

കുവൈറ്റിലും ഇതര ജിസിസി രാജ്യങ്ങളിലും ഈ ആഴ്ച ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത. വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കുവൈറ്റ് സിറ്റി: കുവൈറ്റിലും ഇതര ജിസിസി രാജ്യങ്ങളിലും ഈ ആഴ്ച ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത. വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് ബ്രിഡ്ജ് ഇന്റർനാഷണൽ കമ്പനി അറേബ്യൻ കടലിലൂടെ പോകുന്ന തങ്ങളുടെ കേബിളുകളിൽ മെയിന്റനസ് ജോലികൾ നടത്തുന്നതാണ് കാരണം.

നവംബർ രണ്ട് മുതൽ ആറ് വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെടാനോ വേഗത കുറയാനോ സാധ്യതയുള്ളത്. പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളോട് മറ്റു ഇന്റർനെറ്റ് കേബിളുകളെ ഇക്കാലയളവിൽ ഉപയോഗിക്കാൻ വാർത്താവിനിമയ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x