
കുവൈത്ത് സിറ്റി: സിവില്‍ സര്‍വീസ് കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ സ്വകാര്യമേഖലയില്‍നിന്ന് സര്‍ക്കാര്‍ മേഖലയിലേക്ക് ഇഖാമ മാറ്റം അനുവദിക്കില്ല. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥ ബാധകമാകും. ജനസംഖ്യാ അസന്തുലനം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്വകാര്യമേഖലയില്‍നിന്ന് പൊതുമേഖലയിലേക്ക് തൊഴില്‍മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ സ്വകാര്യമേഖലയിലെ തൊഴിലുടമ സിവില്‍ സര്‍വീസ് കമ്മീഷനില്‍നിന്ന് ഇഖാമ മാറ്റി നല്‍കുന്നതിനുള്ള അനുമതി വാങ്ങിയിരിക്കണം. മാന്‍പവര്‍ അതോറിറ്റി വഴിയാണ് രേഖാമൂലം അനുമതി വാങ്ങേണ്ടത്.
സര്‍ക്കാര്‍ മേഖലയില്‍നിന്ന് വിദേശികളെ കുറക്കുന്നതിനുള്ള പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നുണ്ട്. പൊതുമേഖലയില്‍ വിദേശികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികള്‍ അനുകൂലമായ ഫലം ഉളവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.