കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സംവിധാനം മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ഇഖാമ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടമായാണ് ആര്‍ട്ടിക്കിള്‍ 18 ഇഖാമ പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയം ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സംവിധാനം നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലാണിപ്പോള്‍ സ്വകാര്യമേഖലയിലേക്ക് കൂടി ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ കുടുംബ വിസയിലുള്ളവര്‍ക്കും ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുമെന്നു മേധാവി പറഞ്ഞു.
സ്വകാര്യമേഖലയിലെ ഒന്നരലക്ഷത്തോളം വരുന്ന വിദേശി ജീവനക്കാര്‍ക്ക് പുതിയ സംവിധാനം പ്രയോജനകരമാകുമെന്നു തലാല്‍ അല്‍ മഅറഫി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സര്‍വീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന തരത്തില്‍ ഇംഗ്ലീഷ് അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.