കഴിഞ്ഞ ദിവസമായിരുന്നു സെപ്തംബർ മാസത്തിലെ ഫീസ് പിഴ കൂടാതെ അടക്കാനുള്ള അവസാന തീയ്യതി എന്നിരിക്കെ റിഫ കാമ്പസിലെ കൗണ്ടറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഫീസുകൾ കൂടി അടച്ചാലെ സെപ്തംബറിലെ ഫീസ് സ്വീകരിക്കുകയുള്ളൂ എന്ന സ്കൂൾ അധികൃതരുടെ നിലപാടാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്.
മനാമ: പുതിയ അധ്യായന വർഷം മുതൽ ഫീസ് വർദ്ധനവ് ഏർപ്പെടുത്തിയ ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ തർക്കം രൂക്ഷമായി. കഴിഞ്ഞ ദിവസമായിരുന്നു സെപ്തംബർ മാസത്തിലെ ഫീസ് പിഴ കൂടാതെ അടക്കാനുള്ള അവസാന തീയ്യതി എന്നിരിക്കെ റിഫ കാമ്പസിലെ കൗണ്ടറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഫീസുകൾ കൂടി അടച്ചാലെ സെപ്തംബറിലെ ഫീസ് സ്വീകരിക്കുകയുള്ളൂ എന്ന സ്കൂൾ അധികൃതരുടെ നിലപാടാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഒരു മാസത്തെ ഫീസ് അടയ്ക്കുവാനായിരുന്നു മിക്ക രക്ഷിതാക്കളും എത്തിയത്. അധികൃതരുടെ പുതിയ തീരുമാനത്തിനെതിരെ ഇവർ പ്രതികരിക്കുകയായിരുന്നു. അധ്യായന വർഷത്തിന്റെ മധ്യത്തിലാണ് ഫീസ് വർദ്ധനവ് ഏർപ്പെടുത്തിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
തുടർന്ന് പ്രതിഷേധക്കാരും സ്കൂൾ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ സെപ്തംബറിലെ ഫീസ് മാത്രം അടയ്ക്കുവാനുള്ള സൗകര്യം ഏർപ്പാടാക്കി. എന്നാൽ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ പ്രിൻസ് നടരാജൻ അറിയിച്ചു. ഒന്നിച്ച് അടയ്ക്കാൻ സാധിക്കാത്തവർക്ക് ഇൻസ്റ്റാൾമെന്റ് സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.