Currency

ട്രമ്പിന്റെ വിജയം ആഗ്രഹിച്ച് ഐഎസ്; ലക്ഷ്യം അമേരിക്കയുടെ തകർച്ചതന്നെ!

സ്വന്തം ലേഖകൻTuesday, August 30, 2016 3:23 pm

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരെഞ്ഞെടൽപ്പ് റിപ്ലബ്ലിക്കൽ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രമ്പ് തന്റെയും അമേരിക്കയുടെയും ഏറ്റവും വലിയ ശത്രുവായി കരുതുന്നത് ഭീകര സംഘടനയായ ഐഎസിനെയാണു. ഇത് അദ്ദേഹം പലപ്പോഴായി വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ ഐഎസ് ആഗ്രഹിക്കുന്നത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ട്രമ്പിന്റെ വിജയമാണത്രെ!

കാരണം മറ്റൊന്നുമല്ല, ട്രമ്പിന്റെ വിജയത്തോടെ അമേരിക്കയുടെ നാശം ട്രമ്പിനാൽ ആയിക്കൊള്ളും എന്നതാണ്. ട്രമ്പ് അധികാരത്തിൽ വരുന്നതോടെ ഐഎസിലേക്ക് കൂടുതൽ ആളുകളെ ചേർക്കാനുതകുന്ന സാഹചര്യം നിലവിൽ വരുമെന്നും അവർ കണക്ക് കൂട്ടുന്നു.

നേരത്തെ ട്രമ്പിന്റെ പല ഇസ്ലാം-കുടിയേറ്റ വിരുദ്ധ പ്രസ്ഥാവനകളും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.അതേസമയം എഴുപതുകാരനായ ട്രമ്പ് താൻ ജയിച്ചാൽ ഐഎസിന്റെ ശക്തി നശിപ്പിക്കുമെന്നും ഐസിനെതിരെ പൊരുതാൻ 30000 സൈനികരെക്കൂടി നിയോഗിക്കുമെന്നും കഴിഞ്ഞ ദിവസം പറയുകയുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x