
ജിദ്ദ: നാലാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബര്‍ 26 മുതല്‍ ജനുവരി അഞ്ച് വരെ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ മേള. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകര്‍ പങ്കെടുക്കും. സംസ്‌കാരിക പരിപാടികളുമുണ്ടാകും.
വായനയും വിജ്ഞാന പ്രചാരണവും പ്രോത്‌സാഹിപ്പിക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പാണ് ജിദ്ദയിലും പുസ്തകമേള ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മേളകള്‍ വന്‍വിജയമായിരുന്നു. മേളയുടെ ഒരുക്കങ്ങള്‍ മക്ക ഗവര്‍ണറുടെ ഉപദേഷ്ടാവും അണ്ടര്‍ സെക്രട്ടറിയുമായ അമീര്‍ സഊദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി സന്ദര്‍ശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.