
ജിദ്ദ: അഞ്ചാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് ഡിസംബര്‍ 11 നു തുടക്കം കുറിക്കും. 40 രാജ്യങ്ങളില്‍ നിന്നായി 3,50,000 ത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഗ്രന്ഥകാരന്മാര്ക്ക് തങ്ങളുടെ പുസ്തകങ്ങളില്‍ ഒപ്പ് വെച്ച് നേരിട്ട് വായനക്കാര്‍ക്ക് നല്‍കുന്നതിന് 200 സ്ഥലങ്ങള്‍ പ്രത്യേകമായി മേളയിലുണ്ടാവും. മേള 10 ദിവസം നീണ്ടുനില്‍ക്കും.
പുസ്തക മേള വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പുസ്തക മേളയെ ഏറ്റവും വലിയ സംസ്കാരിക മേളയാക്കി മാറ്റുന്നതിനുള്ള പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. അബ്ഹൂറിലെ ചെങ്കടല്‍ തീരത്ത് 30,000 ചതുരശ്ര മീറ്ററില്‍ വിശാലമായ പന്തലൊരുക്കിയാണ് മേള സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.