
ജിദ്ദ: ഇരുപതാമത് ജിദ്ദ സമ്മര്‍ ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍. ഈ മാസം 25 മുതല്‍ ഒരു മാസക്കാലം നീളുന്ന ആഘോഷം വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പത്ത് വന്‍കിട മാളുകളുമായി സഹകരിച്ചാണ് നടത്തുന്നത്. അന്‍പത് വിനോദ സാംസ്‌കാരിക പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുക.
പതിവില്‍ നിന്ന് വ്യത്യസ്തമായി വന്‍ ആഘോഷ പരിപാടികളുണ്ടാകും ഇത്തവണ. പത്ത് ലക്ഷം റിയാലിന്റെ സമ്മാന പദ്ധതിയുമുണ്ട്. 500 പേര്‍ക്കാണിത് ലഭിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുള്ള അവസരമുണ്ടാകും. മക്ക, ജിദ്ദ മേഖലകളുടെ കലാസാംസ്‌കാരിക ചിത്രീകരണവും ലക്ഷ്യം വെക്കുന്നുണ്ട് മേള. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിഷന്‍ 2030ലെ പദ്ധതിയുടെ ഭാഗമായാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.