Currency

ബഹ്റൈനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവുമായി ജെറ്റ് എയർവേയ്സ്

സ്വന്തം ലേഖകൻWednesday, November 2, 2016 3:27 pm

ജെറ്റ് എയർവേയ്സ് വെബ്സൈറ്റ് വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകും.

മനാമ: ‘കേരളപ്പിറവി’ ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ നിന്നും കേരളത്തിലേക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 12 ശതമാനം ഇളവുമായി ജെറ്റ് എയർവേയ്സ്. ജെറ്റ് എയർവേയ്സ് വെബ്സൈറ്റ് വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകും. ടിക്കറ്റുകൾ‍ക്ക് 2017 മേയ് 31 വരെ സാധുതയുണ്ടായിരിക്കും.

ഗൾ‍ഫിൽ ‍‍നിന്നുള്ളവർക്ക് അവരുടെ കുടുംബാംഗങ്ങളോടൊപ്പം കേരളപ്പിറവി ആഘോഷിക്കാനും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ‍ക്കും അധികമൂല്യം നൽ‍കുന്ന ഈ ഓഫർ‍ ലഭ്യമാക്കുന്നതിൽ‍ തങ്ങൾ‍ വളരെ സന്തുഷ്ടരാണെന്ന് ജെറ്റ് എയർവേയ്‌സ് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x