Currency

ബഹ്റൈനിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻWednesday, August 24, 2016 12:29 pm

എംപ്ലോയ്മെന്റ് ഇൻഡക്‌സ് അനുസരിച്ച് ബഹ്റിനിലെ തൊഴിൽ സാധ്യതകൾ വർഷം തോറും വർദ്ധിക്കുകയാണ്. ജൂലൈ മാസം ഓൺലൈനിൽ ലിസ്റ്റ് ചെയ്ത പ്രകാരം ബഹ്റൈനിലെ തൊഴിൽ സാധ്യത 11 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.

ബഹ്റൈൻ: ബഹ്റൈനിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. എംപ്ലോയ്മെന്റ് ഇൻഡക്‌സ് അനുസരിച്ച് ബഹ്റിനിലെ തൊഴിൽ സാധ്യതകൾ വർഷം തോറും വർദ്ധിക്കുകയാണ്.

മാസം തോറുമുള്ള മോൺസ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്‌സ് പ്രകാരം ജൂലൈ മാസം ഓൺലൈനിൽ ലിസ്റ്റ് ചെയ്ത പ്രകാരം ബഹ്റൈനിലെ തൊഴിൽ സാധ്യത 11 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ജൂൺ മാസം 23 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ മാസത്തെ കണക്കുകൾ നോക്കിയാൽ ബഹ്റിനിൽ മാത്രമല്ല, കുവൈത്തിലും ഓമനിലുമെല്ലാം ജോലി സാധ്യതകൾ വർദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുവൈത്തിലും, ഒമാനിലും 10 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x