ഇമാന്‍ സലേഹി എന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റിനെയാണ് കൊലപ്പെടുത്തിയത്. ആറു വയസുകാരനായ മകന്റെ മുന്നില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചത്. ബഹ്‌റൈന്‍ വാച്ച് എന്ന ജനാധിപത്യ ഗവേഷണ സംഘടനയുടെ തലവന്‍ അല ഷെഹാബിയാണ് ഈ വിവരം ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്.
മനാമ: ലൈംഗികാതിക്രമം ചെറുത്ത മാധ്യമപ്രവര്‍ത്തകയെ ബഹ്‌റൈന്‍ രാജകുടുംബാംഗമായ സൈനികോദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു. ഇമാന്‍ സലേഹി എന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റിനെയാണ് കൊലപ്പെടുത്തിയത്. ആറു വയസുകാരനായ മകന്റെ മുന്നില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചത്. ഡിസംബര്‍ ഇരുപത്തിമൂന്നിന് ബഹ്‌റൈനിലെ റിഫ പട്ടണത്തിലാണ് സംഭവം നടന്നത്. ബഹ്‌റൈന്‍ വാച്ച് എന്ന ജനാധിപത്യ ഗവേഷണ സംഘടനയുടെ തലവന്‍ അല ഷെഹാബിയാണ് ഈ വിവരം ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്.

ഇമാന്‍ സലേഹി കാറിലിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. ഇമാന്‍ സലേഹിയെ സൈനികോദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതു ചെറുത്തയുടനെ വെടിയുതിര്‍ക്കുകയായിരുന്നെന്നുമാണു വിവരം. ഷിയാ വിഭാഗക്കാരിയാണ് മരിച്ച ഇമാന്‍ സലേഹി. വെടിവച്ച സൈനികോദ്യോഗസ്ഥന്‍ സുന്നി വിഭാഗക്കാരനും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.