ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കയിൽ സെനറ്ററായി തെരെഞ്ഞെടുക്കപ്പെട്ടു.
ചിക്കാഗോ: ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കയിൽ സെനറ്ററായി തെരെഞ്ഞെടുക്കപ്പെട്ടു. ഈ പഥവിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് അവർ. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ലോറെറ്റ സാഞ്ചേസിനെയാണ് കമല പരാജയപ്പെടുത്തിയത്. ജനപ്രതിനിധി സഭയിലേയ്ക്ക് ഇന്ത്യന്‍ വംശജനായ വ്യവസായി രാജ കൃഷ്ണമൂര്‍ത്തിയും വിജയിച്ചു.
ഇല്ലിനോയിസ് സംസ്ഥാനത്ത് നിന്നാണ് രാജയുടെ വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണ് 43 കാരനായ രാജ കൃഷ്ണമൂര്‍ത്തി. ചിക്കാഗോയുടെ പശ്ചിമ, ഉത്തരപശ്ചിമ മേഖലകള്‍ ഉള്‍പ്പെടുന്ന ഇല്ലിനോയിസിലെ എട്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നാണ് രാജ കൃഷ്ണമൂര്‍ത്തി വിജയം കൈവരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.