Currency

കമലാ ഹാരീസ് ഇന്ത്യൻ വംശജയായ ആദ്യ യുഎസ് സെനറ്ററാകാൻ സാധ്യത

സ്വന്തം ലേഖകൻSunday, November 6, 2016 10:29 am

പ്രസിഡന്റ് ബരാക് ഒബാമയുടേതടക്കം ശക്തമായ പിന്തുണ ലഭിച്ചറിക്കുന്ന ഇവർ തെരെഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പായികഴിഞ്ഞു.

ന്യൂയോർക്ക്: കമലാ ഹാരീസ് ഇന്ത്യൻ വംശജയായ ആദ്യ യുഎസ് സെനറ്ററാകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായതായി റിപ്പോർട്ട്. പ്രസിഡന്റ് ബരാക് ഒബാമയുടേതടക്കം ശക്തമായ പിന്തുണ ലഭിച്ചറിക്കുന്ന ഇവർ തെരെഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പായികഴിഞ്ഞു. അഭിഭാഷക കൂടിയായ കമല 2011 മുതല്‍ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലാണ്.

കമലയുടെ അമ്മ ശ്യാമളാ ഗോപാലന്‍ ചെന്നൈ സ്വദേശിയാണ്. 1960-കളിൽ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ഇവരുടേത്. ഹിലരി ക്ലിന്റണിന്റെ മൂന്ന് സീനിയര്‍ നയഉപദേശകരില്‍ ഒരാളാണ് കമലയുടെ സഹോദരിയായ മായ. ഹിലരി ജയിച്ചാല്‍ മായ ഹിലരി സര്‍ക്കാരില്‍ അംഗമാകാനും സാധ്യതയുണ്ട്. ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ഹാരീസ് ആണ് പിതാവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x