
മക്ക: ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകരുടെ മടക്കം ഓഗസ്റ്റ് 18 മുതല്‍. കേരളത്തില്‍ നിന്ന് ഈ വര്‍ഷം ആകെ 13,472 പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ 11,094 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും 2378 പേര്‍ നെടുമ്പാശേരി വിമാനത്താവളം വഴിയുമാണ് സൗദിയിലെത്തിയത്.
കേരളത്തില്‍ നിന്നെത്തിയ മലയാളി തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റ് 18 മുതല്‍ മക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവര്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്.
ജിദ്ദ കിങ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലും എയര്‍ ഇന്ത്യ വിമാനത്തിലുമാണ് മലയാളി തീര്‍ത്ഥാടകരുടെ മടക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.