ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍കം ഗ്രൂപ്പിന്റെ ട്രോബോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങാണ് കേരള.ട്രോബോണ്‍.കോം (kerala.trobone.com) എന്ന പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്.
ദുബായ്: പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്ത് നാട്ടിലെത്തിക്കാന്‍ സാധിക്കുന്ന പുതിയ സംരംഭത്തിന് തുടക്കമായി. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍കം ഗ്രൂപ്പിന്റെ ട്രോബോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങാണ് കേരള.ട്രോബോണ്‍.കോം (kerala.trobone.com) എന്ന പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മുഴുവന്‍ ബ്രാന്‍ഡുകളും കമ്പനി വാറണ്ടിയോടെ കേരളത്തിലെവിടെയും വീടുകളില്‍ ഡെലിവറി ചെയ്യാനുള്ള സംവിധാനമാണിതെന്ന് വെല്‍കം ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്‌റഫ് അബുബക്കര്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ പ്രിന്റര്‍, കാമറ, ടി.വി, ഫ്രിഡ്ജ് , എയര്‍കണ്ടീഷന്‍, മൈക്രോവേവ് അടുപ്പ്, അലക്കുയന്ത്രം, അടുപ്പുകള്‍, ഫിറ്റ്‌നസ് സൈക്കിള്‍, ട്രെഡ്മില്‍, ഹെല്‍ത്ത്‌സപ്‌ളിമെന്റ്‌സ് തുടങ്ങിയവയെല്ലാം ഇതിലൂടെ ഓര്‍ഡര്‍ ചെയ്യാം.
നാട്ടിലെ വിലയേക്കാള്‍ കുറവില്‍ ഒരു പ്രയാസവുമില്ലാതെ അവിടെയത്തെിക്കാം. പ്രധാന നഗരങ്ങളില്‍ പിറ്റേന്നും മറ്റു പട്ടണങ്ങളില്‍ പരമാവധി മൂന്നു ദിവസത്തിനുള്ളിലും സാധനമെത്തിക്കും. 2000 ത്തോളം ഉത്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് ഇനിയും വിപുലീകരിക്കും. നിലവില്‍ പ്രവാസികള്‍ കാര്‍ഗോ വഴി അയയ്ക്കുമ്പോഴുള്ള പ്രയാസങ്ങളൊന്നും നേരിടേണ്ടതില്ല എന്നതാണ് പ്രധാന ഗുണങ്ങളിലൊന്നെന്ന് ട്രൊബോണ്‍ ഇന്‍ഫോടെക് സി.ഇ.ഒ വി.സി.അഷ്‌റഫ് പറഞ്ഞു. ബിസിനസ് മോഡല്‍ എന്നതിനേക്കാളേറെ പ്രവാസി മലയാളികള്‍ക്ക് വീടുകളിലാവശ്യമായതെന്തും വിശ്വസ്തതയോടെ ഓര്‍ഡര്‍ചെയ്യാവുന്ന സേവനം കൂടിയായാണ് ഇതിനെ കാണുന്നത്. വിശേഷ ദിവസങ്ങളില്‍ സ്വന്തക്കാര്‍ക്കായി പൂക്കളും കേക്കുകളും ഉപഹാരങ്ങളും എത്തിക്കുവാനും കേരളട്രോബോണില്‍ സൗകര്യമുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.