Currency

യുഎഇയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, January 5, 2019 12:27 pm

അബുദാബി: അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റ് അല്‍ സഹിയയില്‍ ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്. ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയ്യതികളിലാണ് റോഡ് അടച്ചിടുന്നത്. അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്റര്‍സെക്ഷന്‍ ജനുവരി അഞ്ച് അര്‍ദ്ധരാത്രി 12 മുതല്‍ ആറാം തീയ്യതി രാവിലെ ആറുമണി വരെയും വലത് വശത്തെ ലേന്‍ ആറാ തീയ്യതി രാത്രി 12 മുതല്‍ ഏഴാം തീയതി രാവിലെ ആറ് മണി വരെയുമാണ് അടച്ചിടുന്നത്. ഈ സമയം മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x