Currency

ഖറാഫി നാഷണൽ കമ്പനി 374 ഇന്ത്യൻ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ എംബസിക്കു കൈമാറി

സ്വന്തം ലേഖകൻSaturday, January 27, 2018 7:31 pm

കുവൈറ്റ് സിറ്റി: തൊഴിൽ പ്രതിസന്ധി രൂക്ഷമായ ഖറാഫി നാഷണൽ കമ്പനിയിലെ 374 ഇന്ത്യൻ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യൻ എംബസിക്കു കൈമാറി. കുവൈറ്റ് ഓയിൽ കമ്പനി (കെഒസി) പ്രൊജക്റ്റിനു കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ടുകളാണ് മാന്‍ പവര്‍ അതോറിറ്റി മുഖേന കൈമാറിയത്.

കെഒസി പ്രൊജക്ടിൽ ജോലി ചെയ്യുന്ന ഖറാഫി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാൻ കുവൈറ്റ് ഓയിൽ കമ്പനി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാൻ പവർ അതോറിറ്റി നിര്‍ദേശപ്രകാരമാണ് തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ട് കമ്പനി ഇന്ത്യന്‍ എംബസിക്കു കൈമാറിയത്. 

അതേസമയം കെഒസി പ്രൊജക്റ്റിനു കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരും പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന് ആഗ്രഹിക്കുന്നവരുമായ തൊഴിലാളികള്‍ ഞായറാഴ്ച ഉച്ചക്ക് മുന്‍പ് ഇന്ത്യന്‍ എംബസിയിലെ ലേബര്‍ വിഭാഗത്തെ സമീപിക്കണമെന്നും അല്ലാത്ത പക്ഷം മുഴുവന്‍ പാസ്‌പോര്‍ട്ടുകളും കെഒസി മാനേജ്‌മെന്റിന് കൈമാറുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x