സൗദി അറേബ്യയുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കൗസ്വേ വഴി യാത്ര ചെയ്യുന്നവർ ഇനി മുതൽ യാത്രാസംബന്ധിയായ വിവരങ്ങൾ മുൻകൂട്ടി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്.
ബഹ്റൈൻ: സൗദി അറേബ്യയുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കൗസ്വേ വഴി യാത്ര ചെയ്യുന്നവർ ഇനി മുതൽ യാത്രാസംബന്ധിയായ വിവരങ്ങൾ മുൻകൂട്ടി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. പാതയിലൂടെയുള്ള തിരക്ക് ഗണ്യമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത്.
പദ്ധതി ഓൺലൈനായാകും നടപ്പിലാക്കുക. കൗസ്വേ വഴി യാത്ര ചെയ്യുന്നവർ അവിടെയെത്തുന്ന സമയം, വാഹനത്തിലുള്ള യാത്രികരുടെ എണ്ണം, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുൻ കൂട്ടി അറിയിക്കേണ്ട്ിവരും. ഇത്തരത്തിൽ ഓൺലൈനായി വിവരങ്ങൾ സമർപ്പിച്ചാൽ യാത്രികരുടെ മൊബൈൽ ഫോണീൽ നിർദേശങ്ങൾ ലഭിക്കും. ഇതുവഴി ഗതാഗതതടസ്സങ്ങൾ ഇല്ലാതെയാക്കാൻ സാധിക്കുമെന്നാണു അധികൃതർ പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.