
റിയാദ്: സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇലക്ട്രോണിക് സേവനം പ്രാബല്യത്തിലായി. സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തില്‍ സ്ഥാപിച്ച മെഷിന്റെ സഹായത്തോടെ സ്വയം നടപടികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.
പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ റീഡറില്‍ വെച്ച് ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ യാത്ര നടപടികള്‍ ഇതിലൂടെ പൂര്‍ത്തീകരിക്കാം. തെളിവിന് പ്രിന്റും ലഭിക്കും. സൗദിയില്‍ നിന്ന് പുറത്തുപോകുമ്പോഴും സൗദിയിലേക്ക് തിരിച്ച് പ്രവേശിക്കുമ്പോഴും ഇ-സേവനം കിട്ടും. എമിഗ്രേഷന്‍ കൗണ്ടറില്‍ പോകാതെ സമയം ലാഭിക്കാനും ഇതു വഴി സാധിക്കും. ഇലക്ട്രോണിക് റീഡര്‍ വഴി പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എമിഗ്രേഷന്‍ കൗണ്ടര്‍ വഴിയും നടപടികള്‍ പൂര്‍ത്തീകരിക്കാം. റിയാദില്‍ ആരംഭിച്ച സേവനം രാജ്യത്തെ ഇതര വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.