
കുവൈറ്റ് സിറ്റി: അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധനയുമായി കുവൈറ്റ് പോലീസ്. പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് റെയ്ഡ് ഊര്‍ജ്ജിതമാക്കിയത്. ഏപ്രിൽ 22 നു ശേഷം കർശന പരിശോധനയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കണക്കനുസരിച്ച് 1,54,000 അനധികൃത താമസക്കാർ കുവൈറ്റിൽ ഉണ്ടെങ്കിലും ഇവയിൽ 50000ത്തിൽ താഴെ ആളുകൾ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചത്.
അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും ഏപ്രിൽ 22 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.