അവശ്യവസ്തുക്കളുടെ വില അന്യായമായി വര്‍ധിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ അറിയിച്ചു.
കുവൈത്ത് സിറ്റി: അവശ്യ സാധനങ്ങളുടെ വിലവര്‍ധിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം. വിപണിയില്‍ അമിത വില ഈടാക്കുന്ന വ്യാപാരികള്‍ കടുത്ത പിഴ നല്‍കേണ്ടി വരും.അവശ്യവസ്തുക്കളുടെ വില അന്യായമായി വര്‍ധിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ അറിയിച്ചു.
ആടുമാടുകള്‍ക്കും മാംസത്തിനും വില കൂട്ടണമെന്ന ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ സീസണ്‍ അനുസരിച്ചു വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈവ് സ്റ്റോക്ക് ഇറക്കുമതി കമ്പനികള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
അതേസമയം ലൈവ് സ്റ്റോക് ഇറക്കുമതി കമ്പനികളുടെ ആവശ്യം പ്രധാനമന്ത്രി നിരാകരിച്ചു. മാത്രവുമല്ല വിപണിയില്‍ ഇടപെടാനും കമ്പനികളുടെ കുത്തക നിലപാടുകള്‍ അവസാനിപ്പിക്കാനും വാണിജ്യ വ്യവസായ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.