Currency

ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് ബുക്കിങ് ആരംഭിച്ച് കുവൈത്ത് എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Tuesday, July 28, 2020 5:24 pm

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിലേക്ക് കൂടി കുവൈത്ത് എയര്‍ലൈന്‍സ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്ത് കൊമേഴ്യല്‍ വിമാനസര്‍വ്വീസ് ആരംഭിക്കും. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്.

ഇന്ത്യയിലേക്ക് രണ്ടാഴ്ച മുമ്പ് ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം യാത്രക്കാര്‍ക്കായി കുവൈത്ത് വ്യോമയാന വകുപ്പ് പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്തില്‍നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x