Currency

അഞ്ച് മാസത്തേക്ക് കുവൈത്ത് വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Monday, April 3, 2017 1:07 pm

സുരക്ഷയുടെ ഭാഗമായി 400 സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചു. സെപ്റ്റംബര്‍ വരെയാണ് സ്പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. മധ്യവേനല്‍ അവധികാലത്തുണ്ടാകുന്ന യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് നടപടി.

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സുരക്ഷയുടെ ഭാഗമായി 400 സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചു. സെപ്റ്റംബര്‍ വരെയാണ് സ്പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. മധ്യവേനല്‍ അവധികാലത്തുണ്ടാകുന്ന യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് നടപടി.

അടുത്ത അഞ്ച് മാസത്തേക്ക് പാസഞ്ചര്‍ ഗേറ്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, ചെക്കിങ് പോയിന്റുകള്‍ എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഫോഴ്‌സ് സേവനത്തിനുണ്ടാകും. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു കൈകൊള്ളുന്ന പതിവ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍ വര്‍ഷങ്ങളിലും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിമാനത്താവളത്തില്‍ നിയമിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

കുടാതെ വിമാനത്താവളത്തില്‍ പുതിയ റണ്‍വേ നിര്‍മിക്കുന്നതിനും നിലവിലെ റണ്‍വേ നവീകരിക്കുന്നതിനുമായി 15 കോടി ദിനാറിന്റെ കരാര്‍ നല്‍കി. 2020 ല്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടൊപ്പം തന്നെ റണ്‍വേ വികസനവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x