
കുവൈത്ത് സിറ്റി: കുവൈത്തിലെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയര്‍വേയ്സ് പുതിയ എട്ടു വിമാനങ്ങള്‍ കൂടി വാങ്ങുന്നു. എയര്‍ബസ് എ 330800 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇവ. ഇത് സംബന്ധിച്ച കരാറില്‍ ഫ്രാന്‍സില്‍ ഒപ്പുവെച്ചതായും കുവൈറ്റ് എയര്‍വെയ്സ് ചെയര്‍മാന്‍ യൂസഫ് അല്‍ജസീം കുവൈറ്റ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
2026 ഓടുകൂടി വിമാനങ്ങള്‍ കുവൈറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് എയര്‍വെയേസിന്റെ യൂറോപ്പ് സെക്ടറിലേക്കുള്ള വിമാനങ്ങള്‍ അടുത്താഴ്ച മുതല്‍ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ നാലില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്നും യൂസഫ് അല്‍ജസീം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.