Currency

സ്വകാര്യ കമ്പനികളിൽ നിന്ന് ഒളിച്ചോടിയവർക്കും കുവൈറ്റിൽ പൊതുമാപ്പ്

സ്വന്തം ലേഖകൻSunday, March 11, 2018 8:03 pm

കുവൈറ്റ് സിറ്റി: 2016 ജനുവരി മൂന്നിന് മുമ്പ് കുവൈത്തിൽ ഉണ്ടായിരിക്കുകയും ഈ തീയതിക്ക് ശേഷം കമ്പനിയിൽനിന്ന് ഒളിച്ചോടുകയും ചെയ്ത പതിനെട്ടാം നമ്പർ വിസക്കാർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുങ്ങുന്നു. ഇതിനായുള്ള അപേക്ഷകൾ അടുത്ത ആഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും.

ഏപ്രിൽ 22വരെയാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. ഇക്കാലയളവിനുള്ളിൽ ഇവർക്ക് പൊതുമാപ്പ് കാലയളവിൽ പിഴയടച്ച് താമസം നിയമവിധേയമാക്കുകയോ പിഴയടക്കാതെ നാടുവിടുകയോ ചെയ്യാം.

ഇത്തരം തൊഴിലാളികൾ തൊഴിൽവകുപ്പിനെ സമീപിച്ച് ഒളിച്ചോട്ട പരാതി ഒഴിവാക്കിക്കണം. അതത് ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പ് ഓഫിസുകളിലാണ് പിഴയടക്കേണ്ടതെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x