
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവരെ സഹായിക്കാൻ പ്രവാസി സംഘടനകൾ തയാറെടുപ്പ് തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചാണ് മുൻ കാലങ്ങളിലേതുപോലെ സംഘടനകൾ രംഗത്തുള്ളത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കുന്ന പൊതുമാപ്പ് കാലയളവിൽ രാജ്യം വിടാനോ താമസാനുമതി രേഖ പിഴയടച്ച് സാധുതയുള്ളതാക്കാനുമാണു കഴിയും.
സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്ന പ്രവാസി സംഘടനകൾ
കല- കുവൈത്ത്
കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല-കുവൈത്ത്) നാലുകേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് തുറക്കുന്നുണ്ട്. അബ്ബാസിയ (66829397), സാൽമിയ (99122984), മംഗഫ് (97264683), അബൂഹലീഫ (97233692) എന്നിവിടങ്ങളിൽ ഹെൽപ് ഡസ്ക് പ്രവർത്തകരുടെയും കല-കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജി(60685849)ന്റെയും സേവനം ലഭ്യമാകുന്നതാണ്.
കെഎംസിസി
കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബോധവത്കരിക്കുന്നതിന് പ്രത്യേക സംഘം, സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടവർക്ക് അതൊഴിവാക്കി കിട്ടുന്നതിന് സ്പോൺസറുമായി സംസാരിക്കുന്നതിന് പ്രത്യേക സംഘം, പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് സ്പോൺസർമാരിൽ നിന്നും അത് ലഭ്യമാക്കുന്നതിന് പ്രത്യേക സംഘം, രേഖകളും മറ്റു ജോലികളും ചെയ്യുന്നതിന് വൈകിട്ട് നാലുമുതൽ എട്ടുവരെ സംഘടനയുടെ വിവിധ ഓഫിസുകളിൽ ഹെൽപ് ഡെസ്കുകൾ എന്നിവ ഒരുക്കിയതായി കെഎംസിസി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ കെഎംസിസി ഹെൽപ് ഡെസ്ക് കൗണ്ടർ (എംബസി സമയത്ത്), അബ്ബാസിയ, ഫർവാനിയ എന്നിവിടങ്ങളിൽ കെഎംസിസി ഓഫിസുകൾ, സിറ്റി, ഫഹാഹീൽ എന്നിവിടങ്ങളിലെ ഗ്രാൻഡ് ഹൈപ്പറുകൾ എന്നിവിടങ്ങളിലാണ് കെഎംസിസി ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക.
വെൽഫെയർ കേരള
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി വിവിധ സ്ഥലങ്ങളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്ന് വെൽഫെയർ കേരള കുവൈറ്റും അറിയിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്കുകളുമായി ബന്ധപ്പെടേണ്ട നമ്പറുകൾ: ഫഹാഹീൽ യൂണിറ്റി സെൻറർ (97881284), അബ്ബാസിയ പ്രവാസി (66150533), ഫർവാനിയ ഐഡിയൽ (60010194), സാൽമിയ സെന്റർ(50468796), അബൂഹലീഫ തനിമ (98760453).
ഒഐസിസി
സഹായം ആവശ്യ്യമുള്ളവർക്ക് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി ) ഓഫിസ് അബ്ബാസിയ (66345644)-യുമായും ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.