Currency

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻSunday, October 23, 2016 8:54 am

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്.

ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അന്തിമ ഫലം പ്രസിദ്ധീകരിക്കരുത്, തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമോ അതിന്റെ തൊട്ട് മുമ്പുള്ള ദിവസമോ സ്ഥാനാര്‍ഥികളുമായുളള അഭിമുഖമോ പ്രത്യേകഫീച്ചറോ പാടില്ല, ഗോത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ നടക്കുന്ന സമാന്തര ശാഖാ തെരഞ്ഞെടുപ്പുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കരുത് തുടങ്ങിയവയും പെരുമാറ്റചട്ടത്തിൽ ഉൾപ്പെടുന്നു.

അതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം തുടരുകയാണ്. 6 വനിതകള്‍ ഉള്‍പ്പെടെ 199 പേര്‍ ഇതിനോടകം പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം 28 വരെ  സമർപ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x