
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദ്യ തവണ 70 ദിനാറും പിന്നീട് ഒരു വര്‍ഷത്തേക്ക് പുതുക്കുന്നതിന് 20 ദിനാറുമായി ഫീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് മാറ്റത്തിനും ഫീസ് ഉയരും.
മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. പുതുതായി തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിലവില്‍ 60 ദിനാറാണ് ഫീസ്. ഇത് 70 ദിനാറായും ഒരു വര്‍ഷത്തേക്ക് പുതുക്കുന്നതിന് നിലവില്‍ പത്തു ദിനാര്‍ ഈടാക്കുന്നത് 20 ദിനാര്‍ ആയും വര്‍ധിപ്പിക്കാനാണ് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നത്.
തൊഴിലിടം മാറുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് മാറ്റുന്നതിന് ആദ്യ തവണ 100 ദീനാര്‍ ഫീസ് നല്‍കേണ്ടി വരും. പിന്നീടുള്ള ഓരോ മാറ്റത്തിനും 100 ദിനാര്‍ വീതം വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികള്‍ സമര്‍പ്പിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നതും പരിഗണനയില്‍ ഉണ്ട്.
അപേക്ഷകള്‍ ടൈപ് ചെയ്യുമ്പോള്‍ തൊഴിലാളികളില്‍നിന്നുണ്ടായ തെറ്റുകള്‍ തിരുത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തുക. വിവരങ്ങള്‍ എന്‍ട്രി ചെയ്യുമ്പോള്‍ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുണ്ടായ പിഴവുകള്‍ക്ക് ഫീസ് ഈടാക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.