Currency

ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ക്ക് പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തില്‍ വിലക്ക്

സ്വന്തം ലേഖകന്‍Tuesday, May 9, 2017 2:29 pm

ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ക്കാണ് പക്ഷിരോഗം കണ്ടെത്തിയതായുള്ള ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത്. ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്.

കുവൈത്ത് സിറ്റി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പക്ഷികളും പക്ഷിയുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ക്കാണ് പക്ഷിരോഗം കണ്ടെത്തിയതായുള്ള ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത്. ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്.

വ്യവസായ-വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യ, പോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ഇറാന്‍, ക്രൊയേഷ്യ, അള്‍ജീരിയ, കാനഡ, ബ്രസീല്‍ തുടങ്ങിയ 24 രാജ്യങ്ങള്‍ക്കാണ് ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത്.

അതേസമയം ലബനോന്‍, ഈജിപ്ത്, ജോര്‍ഡന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള പക്ഷി മാംസത്തിന്റെ ഇറക്കുമതി ഉപാധികളോടെ പുനരാരംഭിച്ചിട്ടുണ്ട്. മാംസ ഇറക്കുമതിക്ക് ശക്തമായ നിരീക്ഷണം തുടരുമെന്നും കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x