
കുവൈത്ത് സിറ്റി: കുവൈത്തില്‍ കരമാര്‍ഗമുള്ള എല്ലാ അതിര്‍ത്തി കവാടങ്ങളിലും പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിരോധിത വസ്തുക്കളുടെ ഇറക്കുമതിയും, കടത്തും ശക്തമായി നിരീക്ഷിക്കുയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അറിയിച്ചു.
അബ്ദലി, നുവൈസീബ്, സാല്‍മി ഉള്‍പ്പെടെ എല്ലാ അതിര്‍ത്തികവാടങ്ങളിലും കൂടി 275 കാമറകളാണ് സ്ഥാപിച്ചത്. ചെക്ക് പോസ്റ്റുകളിലെ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, വാഹനങ്ങളുടെ സ്‌ക്രീനിങ് മേഖല, കേന്ദ്ര പരിശോധന ഹാള്‍ ഉള്‍പ്പെടെ എല്ലാ ഇടങ്ങളും സി.സി.ടി.വി കാമറ പരിധിക്കുള്ളിലായിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവന്‍ അതിര്‍ത്തി കവാടങ്ങളിലും വികസനം ഉറപ്പാക്കും. ജനറല്‍ കസ്റ്റംസ്, കുവൈത്ത് മുനിസിപ്പാലിറ്റി, കാര്‍ഷിക അതോറിറ്റി, ആരോഗ്യമന്ത്രാലം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.