
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമസാന്‍ അവസാനം വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ളത് പോലെ വൈകിട്ട് 7 മുതല്‍ രാവിലെ 5 വരെയാകും കര്‍ഫ്യൂ. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കര്‍ഫ്യൂ സമയം കൂട്ടുന്നതോ കുറയ്ക്കുന്നതോ സംബന്ധിച്ച് തീരുമാനമെടുക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 8 നാണ് കുവൈത്തില്‍ കര്‍ഫ്യൂ നിലവില്‍ വന്നത്. 22 വരെയായിരുന്നു കാലാവധി. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് റമസാന്‍ അവസാനം വരെ നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.