തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 11 ന് നടക്കും. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് മുമ്പായി അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് മന്ത്രി സഭാംഗങ്ങളെ പ്രഖ്യാപിക്കും.
കുവൈത്ത്: കുവൈത്തില്‍ പൊതു തെരഞ്ഞെടുപ്പിലൂടെ പുതിയ പാര്‍ലമെന്റ് നിലവില്‍ വന്ന സാഹചര്യത്തില്‍ നിലവിലെ മന്ത്രിസഭ രാജിവെച്ചു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 11 ന് നടക്കും. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് മുമ്പായി അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് മന്ത്രി സഭാംഗങ്ങളെ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായാണ് പ്രധാനമന്ത്രി രാജിക്കത്ത് കൈമാറിയത്. അടുത്തമാസം പതിനൊന്നിനാണ് 15ാമത് നാഷണല്‍ അസംബ്ലിയുടെ ആദ്യ സമ്മേളനം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയുള്‍പ്പെടെ ചടങ്ങുകളായിരിക്കും ഡിസംബര്‍ 11ന് സഭയില്‍ നടക്കുക.
അതിനിടെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയ പ്രതിപക്ഷ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ പാര്‍ലമെന്റില്‍ മേല്‍കൈ നേടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആലോചിക്കുന്നതിന് ഈ ആഴ്ച തന്നെ പ്രതിപക്ഷ എംപിമാര്‍ യോഗം ചേരും. സ്വതന്ത്ര നിലപാടുള്ള എംപിമാരുമായി ധാരണയിലെത്തിയശേഷം പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 പാര്‍ലമെന്റ് സീറ്റുകളില്‍ 24 എണ്ണം നേടിയാണ് നാഷണല്‍ അസംബ്ലിയിലേക്കും തിരിച്ചെത്തുന്നത്. 15 ഇസ്‌ലാമിസ്റ്റ് കക്ഷി പ്രതിനിധികളും ഒമ്പത് അനുകൂലികളുമാണ് ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. ഗോത്രവിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ കുറച്ചുപേരെയെങ്കിലും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാകും മുന്‍തൂക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.