
കുവൈത്ത് സിറ്റി: സൗത്ത് സുര്‍റയിലെ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി മെയിന്‍ കെട്ടിടത്തില്‍ സിവില്‍ ഐഡി കാര്‍ഡ് സ്വീകരിക്കുന്നതിനുള്ള സമയം രാത്രി 8 വരെ നീട്ടി. രാവിലെ 6 മുതല്‍ രാത്രി വരെ 14 മണിക്കൂര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കി. കാര്‍ഡ് സ്വീകരിക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിച്ചാണ് പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.