Currency

കുവൈത്തില്‍ 18ാം നമ്പര്‍ വിഭാഗത്തിലെ മുഴുവന്‍ തൊഴിലാളികളെയും നാടു കടത്താന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Sunday, April 2, 2017 10:37 am

ഒളിച്ചോടല്‍ കേസ് നേരിടുന്ന 18 ാം നമ്പര്‍ വിസ വിഭാഗത്തിലെ മുഴുവന്‍ തൊഴിലാളികളുടെയും വിസ റദ്ദ് ചെയ്യുന്നതാണ്. ഇവര്‍ക്ക് പിന്നീട് വിസ പുതുക്കുവാനോ കേസിനു എതിരെ കോടതിയെ സമീപിക്കുവാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല.

 

കുവൈത്ത് സിറ്റി: രാജ്യത്ത് സ്പോണ്‍സര്‍മാര്‍ നല്‍കിയ ഒളിച്ചോടല്‍ കേസ് നിലനില്‍ക്കുന്ന 18ാം നമ്പര്‍ വിഭാഗത്തിലെ മുഴുവന്‍ തൊഴിലാളികളെയും നാടു കടത്തും. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2016 ജനുവരി 4 നു ശേഷം കേസുകള്‍ ഉള്ളവരെയാണ് നാടുകടത്തുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍, സര്‍ക്കാര്‍ പദ്ധതികളിലെ കരാര്‍ തൊഴിലാളികള്‍ എന്നിവരെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍ മേഖലയിലെ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന തീരുമാനം വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും.

ഒളിച്ചോടല്‍ കേസ് നേരിടുന്ന 18 ാം നമ്പര്‍ വിസ വിഭാഗത്തിലെ മുഴുവന്‍ തൊഴിലാളികളുടെയും വിസ റദ്ദ് ചെയ്യുന്നതാണ്. ഇവര്‍ക്ക് പിന്നീട് വിസ പുതുക്കുവാനോ കേസിനു എതിരെ കോടതിയെ സമീപിക്കുവാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല. മാത്രവുമല്ല ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം നാടു കടുത്തുകയും ചെയ്യും.

എന്നാല്‍ 2016 ജനുവരി 4 നു മുമ്പ് ഒളിച്ചോട്ട കേസ് ചുമത്തപ്പെട്ടവര്‍ക്ക് തൊഴിലുടമയുടെ സമ്മത പ്രകാരം താമസ രേഖ നിയമ വിധേയമാക്കാന്‍ സാധിക്കുന്നതോടൊപ്പം കേസിന് എതിരെ കോടതിയെ സമീപിക്കാന്‍ അവകാശം ഉണ്ടായിരിക്കുന്നതുമാണ്. തൊഴിലാളികള്‍ക്ക് എതിരെ വ്യാജ ഒളിച്ചോട്ട കേസ് ചുമത്തുന്നതിനുള്ള അവസരം ഇത് വഴി സ്പോണ്‍സര്‍മാര്‍ക്ക് ലഭിക്കുകയും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണു ആശങ്ക ഉയരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x